നെടുമ്പാശേരി: മകളെയും കുടുംബത്തെയും കാണാൻ യുകെയിലെത്തിയ അങ്കമാലി എളവൂർ പാലമറ്റത്ത് ഇട്ടീര യൗസേഫ് (72) സോമർസെറ്റിലെ യോവിലിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ജൂലൈ 20നാണ് ഭാര്യ വത്സ ജോസഫിനൊപ്പം യുകെയിലെത്തിയത്. ഓഗസ്റ്റ് 31നായിരുന്നു മരണം.
എല്ലാ വർഷവും യുകെയിലെത്തി മകളുടെ കൂടെ രണ്ടുമാസത്തോളം താമസിച്ച് മടങ്ങുന്ന പതിവായിരുന്നു.
ഇട്ടീര ഇന്ത്യൻ വ്യോമസേനയിൽ ഒൻപത് വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിരമിച്ചതിനു ശേഷം കംപ്യൂട്ടർ സയൻസിൽ എംഎസ്സിയും എംബിഎയും നേടി. പിന്നീട് ഹരിയാന വിദ്യാഭ്യാസ ബോർഡിൽ സീനിയർ സിസ്റ്റം എക്സിക്യൂട്ടീവായി ജോലി ചെയ്തു. ജീവിതാനുഭവങ്ങളും ചിന്തകളും ഉൾപ്പെടുത്തി ദി ആർട്ട് ഓഫ് ഹാപ്പി ലിവിംഗ് എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. മകൾ: ദിവ്യ. മരുമകൻ: ടോജോ തോമസ്.
മൃതദേഹം നാട്ടിലെത്തിച്ച ശേഷം സംസ്കാരം എളവൂർ സെന്റ് ആന്റണീസ് പള്ളിയിൽ.